റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

വൈപ്പിൻ - ഫോർട്ട് കൊച്ചി മൂന്നാമത്തെ സർവീസാണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്
free-travel-for-women-on-kochi-ro-ro-service

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

Updated on

കൊച്ചി: വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയത്.

കൂടാതെ സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യയാത്രാ പദ്ധതി പ്രിയദർശിനിക്ക് സമാനമായി പുതിയ റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റേതാണ് പ്രഖ്യാപനം.

കെഎസ്ആർടിസിയിലും റോ-റോ സർവീസിലും സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക വെറുതെ കളയാതെ ഒരു നല്ല സമ്പാദ്യമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അതിനായി പിങ്ക് ചിട്ടകൾ ആരംഭിക്കുമെന്ന് അത് ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി നഗരത്തിൽ കൂടുതൽ വികസന പദ്ധതികൾ എത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിനോദ മേഖലയ്ക്കായി കൊച്ചിയിൽ ഫിലിം സിറ്റി, ഓഷ്യനേറിയം എന്നീ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com