

ജി. സുധാകരൻ
അമ്പലപ്പുഴ: നീർക്കുന്നം എസ്ഡിവി ഗവൺമെന്‍റ് യുപി സ്കബളിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന്‍റെ മറവിൽ മണൽ കടത്തുന്നുവെന്ന പരാതി അന്വേക്ഷിക്കാനെത്തിയ ജി. സുധാകരൻ എംഎൽഎ തടഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം. സിപിഎമ്മുകാരനായ ഗ്രാമപഞ്ചായത്ത് അംഗവും മറ്റ് പ്രവർത്തകരും ചേർന്നാണ് എംഎൽഎയെ തടഞ്ഞത്.
"സാറേ എന്നായിരുന്നു നിങ്ങളെ ഞങ്ങൾ വിളിച്ചിരുന്നത്, വിളിച്ചതല്ല വിളിപ്പിച്ചിരുന്നത്.. പാർട്ടിയിൽ നിന്ന് എല്ലാം നേടിക്കഴിഞ്ഞ് ഇപ്പോൾ പുറത്തുപോയി അത്രയുള്ളൂ" എന്നാണ് പ്രവർത്തകൻ പറഞ്ഞത്.
എന്നാൽ 'ഞാൻ പാർട്ടിയിൽ നിന്ന് ഒന്നും നേടിയിട്ടില്ലെന്നും ജനങ്ങൾ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്" എന്നായിരുന്നു സുധാകരൻ മറുപടി നൽകി. നിങ്ങൾക്ക് നാണമുണ്ടോ എന്നും സുധാകരൻ പ്രവർത്തകനോട് ചോദിച്ചു. എന്നാൽ നാണം വേണ്ടത് എംഎൽഎക്കാണെന്നായിരുന്നു പ്രവർത്തകന്‍റെ മറുപടി.
സംവാദം ചൂടുപിടിച്ചതോടെ സുധാകരനെ അനുകൂലിക്കുന്നവരും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കുകയായിരുന്നു.