''റെജി ചെറിയാന് സമ്പത്തിന്‍റെ അഹങ്കാരം, വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്നേഹമൊന്നും കാണില്ല'', ജി. സുധാകരൻ

തകർന്നു കിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ റെജി ചെറിയാന് ധൈര‍്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
g. sudhakaran criticize kuttanad mla reji cherian

റെജി ചെറിയാൻ, ജി. സുധാകരൻ

Updated on

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിൽ കുട്ടനാട് എംഎൽഎ റെജി ചെറിയാൻ തന്നെ അറിയിക്കാതെ സന്ദർശനം നടത്തിയതിൽ പ്രതികരണവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ.

സമ്പത്തിന്‍റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും, നിയമസഭാ പ്രിവിലേജ് കമ്മിറ്റിയിൽ താൻ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടുമെന്നും, തകർന്നു കിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎയ്ക്ക് ധൈര‍്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

വലിയ സ്ഥാപനത്തിന്‍റെ ഉടമയാണ് റെജി ചെറിയാനെന്നും അവിടെ വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ തന്നോട് വലിയ സ്നേഹമൊന്നും കാണില്ലെന്നും ജലസേചന മന്ത്രിയുടെ അടുത്തയാളാണ് റെജി ചെറിയാനെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com