സിപിഎം പ്രതിഷേധത്തിന് സാധ‍്യത; ആലപ്പുഴ നഗരസഭയുടെ സ്വീകരണച്ചടങ്ങ് ഒഴിവാക്കി ജി. സുധാകരൻ

സുധാകരൻ‌ ഒഴികെയുള്ള മറ്റു എംഎൽഎമാർ ചടങ്ങിൽ പങ്കെടുത്ത് ആദരം ഏറ്റുവാങ്ങി
g. sudhakaran skips Alappuzha Municipality event

ജി. സുധാകരൻ

Updated on

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ സ്വീകരണ ചടങ്ങ് ഒഴിവാക്കി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. സിപിഎം പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹം സ്വീകരണച്ചടങ്ങിൽ നിന്നും വിട്ടുനിന്നത്. സുധാകരൻ‌ ഒഴികെയുള്ള മറ്റു എംഎൽഎമാർ ചടങ്ങിൽ പങ്കെടുത്ത് ആദരം ഏറ്റുവാങ്ങി.

അടുത്തകാലത്ത് പൊതുവേദികളിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ സുധാകരന് സിപിഎം നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുവേദികളിലെ വിമർശനങ്ങളും അധിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ അഭിപ്രായ വ‍്യത‍്യാസങ്ങൾ ഇത്തരത്തിൽ പ്രകടിപ്പിക്കരുതെന്നുമായിരുന്നു പാർട്ടി നേതൃത്വം നിർദേശം നൽകിയത്.

അതേസമയം, സിപിഎമ്മിന്‍റെ നീക്കം പാർട്ടി പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com