

ജി. സുകുമാരൻ നായർ
പെരുന്ന: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അദ്ദേഹത്തോട് സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെയാണ് വീണ്ടും പ്രതികരണവുമായി സുകുമാരൻ നായർ രംഗത്തെത്തിയത്.
മുഖ്യമന്ത്രി തന്നെ ഇനി കാണുമെന്ന് പറയുന്നത് ഇനി ഫോട്ടയിൽ മാത്രമായിരിക്കും. ബജറ്റ് തിരക്കിനാലാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അത് തന്നെ പറയണമായിരുന്നു. അല്ലാതെ ന്യായീകരണം പറയുന്നതിൽ കാര്യമില്ല. താൻ കണ്ട് പറയണമെന്ന് ഉദ്ദേശിച്ച കാര്യം കഴിഞ്ഞെന്നും ഇനി ആരെയും കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽബന്ധപ്പെട്ടിരുന്നു. കാണാമെന്നും പറഞ്ഞിരുന്നു. എന്നാൽ, കാണാനുള്ള തീയതിയോ ഒന്നും തന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.