പാഴ്സലിൽ ഗ്രേവി കുറഞ്ഞു; ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ച് മൂന്നംഗ സംഘം

ഹോട്ടലിൽ ഉണ്ടായിരുന്ന ഉവൈസിന്‍റെ സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റെജില എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്
gang attack hotel owner clash over gravy

പാഴ്സലിൽ ഗ്രേവി കുറഞ്ഞു; ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ച് മൂന്നംഗ സംഘം

file
Updated on

ആലപ്പുഴ: ഭക്ഷണം പാഴ്സൽ ആയി വാങ്ങിയതിൽ ഗ്രേവി കുറഞ്ഞു പോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ചു. താമരക്കുളം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിന്‍റെ ഉടമ മുഹമ്മദ് ഉവൈസാണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹോട്ടലിൽ ഉണ്ടായിരുന്ന ഉവൈസിന്‍റെ സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റെജില എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങിയിരുന്നു.

അൽപ്പ സമയത്തിനകം തിരിച്ചെത്തിയ സംഘം ഗ്രേവി കുറഞ്ഞു പോയെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. കടയുടെ മുൻവത്തെ ചില്ലും അടിച്ചു തകർത്തിട്ടുണ്ട്. പൊലീസ് കേസെടുത്തു. പ്രതികൾക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com