വാഗമണ്ണിലെ ചില്ല് പാലം നവംബർ‌ 30 വരെ അടച്ചിടും

അറ്റകുറ്റപ്പണികൾക്കായാണ് നവംബർ 19 മുതൽ പാലം അടച്ചിടുന്നത്.
glass Bridge at Vagamon closed for tourists

വാഗമണ്ണിലെ ചില്ല് പാലം നവംബർ‌ 30 വരെ അടച്ചിടും

Updated on

ഇടുക്കി: വാഗമണ്ണിൽ സഞ്ചാരികളെ ആകർഷിക്കുന്ന ചില്ലുപാലം നവംബർ 30 വരെ അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് നവംബർ 19 മുതൽ പാലം അടച്ചിടുന്നത്. നാൽപത് അടി നീളത്തിലും 150 അടി ഉയരത്തിലും കാന്‍റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.

ഒരേ സമയം 15 പേരെ മാത്രമേ പാലത്തിൽ അനുവദിക്കുകയുള്ളു.

കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com