സ്വർണവില വീണ്ടും കുതിക്കുന്നു; പവന് 1,14,240 രൂപ

ഗ്രാമിന് 75 കൂടി 14,280 രൂപയിലെത്തി
Gold prices are rising again

സ്വർണവില വീണ്ടും കുതിക്കുന്നു

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 600 രൂപ വർധിച്ച് 1,14,240 രൂപയായി. ഗ്രാമിന് 75 കൂടി 14,280 രൂപയിലെത്തി.

ഈമാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. വെള്ളിയാഴ്ച വില 1,13,080 രൂപയായിരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നതോടെയാണ് വില ഉയർന്നത്.

അസംസ്കൃത എണ്ണവില താഴ്ന്നതോടെ സ്വർണത്തിന് വില പതിയെ വർധിച്ചു. പവന് വെള്ളിയാഴ്ച രാത്പി 580 രൂപയാണ് കൂടിയത്.

logo
Metro Vaartha
www.metrovaartha.com