സ്വർണ വിലയിൽ വീണ്ടും ഉണർവ്; പവന് 1,10,680 രൂപയായി

ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് വിലയിൽ പ്രതിഫലിക്കുന്നത്
Gold prices rebound again

സ്വർണ വിലയിൽ വീണ്ടും ഉണർവ്

Updated on

കൊച്ചി: സ്വർണവില താഴ്ച്ചയിൽ നിന്ന് ഉയർന്ന് പൊങ്ങി. വെള്ളിയാഴ്ച വില കൂടി. പവന് 480 രൂപ വർധിച്ച് 1,10,680 രൂപയായി. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 13,835 രൂപയാണ് വില. വ്യാഴാഴ്ച 4000ത്തോളം രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.

ഇതോടെ പവന് 1,13,400 രൂപയെത്തിയിരുന്നു. ഈമാസത്തിന്‍റെ തുടക്കത്തിൽ പവന് വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വില താഴേക്ക് പതിക്കുന്നത് കണ്ടത്.

അന്താരാഷ്ട്രതലത്തിലെ യുദ്ധങ്ങളും ആഗോളവിപണിയിലെ ചാഞ്ചാട്ടവും സ്വർണവിലയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്

logo
Metro Vaartha
www.metrovaartha.com