ഉയർന്നും താഴ്ന്നും സ്വർണവില; പവന് 1,02,920 രൂപ

ഗ്രാമിന് 12,865 രൂപയായി
Gold prices up and down; Pawan at Rs 1.02,920

ഉയർന്നും താഴ്ന്നും സ്വർണവില; പവന് 1.02, 920 രൂപ

Updated on

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിന് അയവ് വന്നതോടെ സ്വർണവിലയിൽ ഇടിവ്. പവന് 2160 രൂപ കുറഞ്ഞ് 1,02,920 രൂപയായി. ഗ്രാമിന് 12,865 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ദിവസങ്ങൾ നീണ്ട താഴ്ച്ചയ്ക്ക് ശേഷം സ്വർണവില ലക്ഷത്തിന് താഴേക്ക് പോയിരുന്നു.

എന്നാൻ ഇറാന് യുദ്ധത്തിന് ട്രംപ് ഇളവ് നൽകിയെന്ന വാർത്തയെ തുടർന്ന് സ്വർണവില കുതിച്ചു. ഇതോടെ തിങ്കളാഴ്ച സ്വർണവില കൂടി. 5600 രൂപയാണ് തിങ്കളാഴ്ച കൂടിയത്. ഇതാണ് ചൊവ്വാഴ്ച വീണ്ടും കുറഞ്ഞിരിക്കുന്നത്.

ആഗോളവിപണിയിലെ സ്വർണവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിൽ പ്രകടമാകുന്നത്. വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. ട്രോയ് ഔൺസിന് 67.61 ഡോളറാണ് നിലവിലെ വെള്ളിവില. രണ്ട് ശതമാനത്തിലേറെ ഇടിവുണ്ടായതായാണ് വിവരം.

logo
Metro Vaartha
www.metrovaartha.com