

സ്വർണവില ദിവസം പല തവണയെന്നോണമാണ് കൂടുന്നത്. ബുധനാഴ്ച മാത്രം രണ്ടു തവണയായി 5,480 രൂപയാണ് സ്വർണത്തിന് കൂടിയത്. ഇതാദ്യമായാണ് സ്വർണവിലയിൽ ഇത്ര വലിയ മാറ്റമുണ്ടാകുന്നത്. രാജ്യാന്തര സ്വർണ വിലയിൽ ട്രോയ് ഔൺസിന് 4,800 രൂപയാണ് വില. ഇതു വൈകാാതെ തന്നെ 5,000 ഡോളർ ഭേദിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. അതിനനുസരിച്ച് കേരളത്തിലെ സ്വർണവിലയും കൂടും. പവന് ഇപ്പോൾ 1,15,320 രൂപയാണ് വില. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലി ഉൾപ്പെടെ 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്ന് ചുരുക്കം.
സ്വർണത്തിന് വില കുറയാൻ വേണ്ടികാത്തിരിക്കുന്നത് വിഡ്ഢിത്തമാകുമെന്ന് വ്യാപാരികൾ പറയുന്നു. വരും ദിനങ്ങളിൽ സ്വർണവില ഇനിയും വർധിക്കാനാണ് സാധ്യത.
അതേ സമയം 18 ക്യാരറ്റ് സ്വർണത്തിന് 11920-11,845 രൂപ വരെയാണ് വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 325 രൂപയാണ് വില.