

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ സംവിധാനം നടപ്പിലാക്കും. ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്നും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഖഥ് അറിയിച്ചു. മാത്രമല്ല ക്ഷേത്രത്തിൽ പരീക്ഷണാർഥം വെർച്വൽ ക്യൂ നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഹൈക്കോടതി നിർദേശം പരിഗണിച്ചാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ ആലോചനകൾ തുടരുകയാണ്.
ഫെയ്സ് ആപ്പ് സംവിധാനത്തിനായുള്ള താത്പര്യ പത്രങ്ങളും ക്ഷണിച്ചിട്ടുണ്ട്. ഓൺലൈൻ വഴി എത്ര പേർക്ക് പ്രവേശനം നൽകുമെന്നതിൽ വ്യക്തതയില്ല.
ദേവസ്വം അക്കൗണ്ട്സിന്‍റെ വിഭാഗം പൂർണമായും കമ്പ്യൂട്ടർവത്കരിച്ചതായും ചെയർമാൻ വ്യക്തമാക്കി.