നെയ്യാറ്റിൻകര ഗോപന്‍റെ കല്ലറ വ്യാഴാഴ്ച തുറക്കും; ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിർണായക ചോദ‍്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്.
 gopan swami's tomb will reopen thursday
നെയ്യാറ്റിൻകര ഗോപന്‍റെ കല്ലറ വ്യാഴാഴ്ച തുറക്കും; ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി
Updated on

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ നെയ്യാറ്റിൻകര ഗോപന്‍റെ കല്ലറ തുറക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി. വ്യാഴാഴ്ച പൊലീസ് കല്ലറ തുറക്കും. കല്ലറ തുറന്നു പരിശോധിക്കണമെന്ന ആർഡിഒ ഉത്തരവിനെതിരേ ഗോപന്‍റെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. അതിനു പിന്നാലെയാണ് പൊലീസിനു ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിർണായക ചോദ‍്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നും, സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഗോപൻ സ്വാമിയുടെ ഭാര‍്യ സുലോചനയാണ് കല്ലറ പൊളിക്കണമെന്ന ആർഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.

നിലവിൽ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണെന്ന് പറഞ്ഞ കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. അന്വേഷണം നീട്ടിക്കൊണ്ട് പോകാനോ നിർത്തിവയ്ക്കാനോ ആവില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര‍്യമില്ലെന്നും കോടതി.

ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആർഡിഒയുടെ ഉത്തരവ് നിയമപരമല്ലെന്നായിരുന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍റെ വാദം. എന്നാൽ, എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് കോടതി ചോദിച്ചു. ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com