പണിമുടക്കിൽ പങ്കെടുത്താൽ ശമ്പളമില്ല; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

സിപിഐ സർവീസ് സംഘടനയായ ജോയിന്‍റ് കൗൺസിലും കോൺഗ്രസിന്‍റെ സർവീസ് സംഘടനകളുമാണ് വിവിധ കാരണങ്ങൾ ഉയർത്തി ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
government announces dies non on jan 22
പണിമുടക്കിൽ പങ്കെടുത്താൽ ശമ്പളമില്ല; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
Updated on

തിരുവനന്തപുരം: ജനുവരി 22 ന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ പങ്കെടുക്കുന്നവരുടെ ശമ്പളം കുറയ്ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. സിപിഐ സർവീസ് സംഘടനയായ ജോയിന്‍റ് കൗൺസിലും കോൺഗ്രസിന്‍റെ സർവീസ് സംഘടനകളുമാണ് വിവിധ കാരണങ്ങൾ ഉയർത്തി ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com