സ്വാതന്ത്ര‍്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്
State government issues order to sing Vande Mataram in full during Independence Day celebrations

വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: സ്വാതന്ത്ര‍്യദിനാഘോഷത്തിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശമെങ്കിലും വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര സർക്കാർ നേരത്തെ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തിൽ ആലപിക്കണമെന്നാണ് പുതിയ മാർഗനിർദേശം. സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ‍്യം വന്ദേമാതരവും അതിനു ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.

logo
Metro Vaartha
www.metrovaartha.com