government school warden sentenced to 18 years in prison for molesting deaf and mute student

ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്; സ്കൂൾ വാർഡന് 18 വർഷം കഠിന തടവ്

ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്; സ്കൂൾ വാർഡന് 18 വർഷം കഠിന തടവ്

25 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു
Published on

തിരുവനന്തപുരം: ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ സ്കൂൾ മേട്രനായ ജീൻ ജാക്സന് പതിനെട്ട് കൊല്ലം കഠിന തടവിനും 30,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. രേഖ വിധിയിൽ പറഞ്ഞു. 2019 സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. ആറാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥി ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം മേട്രൻ ആയ പ്രതി സ്കൂൾ ഹോസ്റ്റലിൽ വച്ചു ലൈഗികമായി അതിക്രമം നടത്തിയെന്നാണ് കേസ്.

സംഭവം ബധിരനുമായ മൂകനുമായ മറ്റൊരു കുട്ടി കണ്ടു. മറ്റാരോടും സംഭവം പറയരുത് എന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. രണ്ട് ആഴ്ച കഴിഞ്ഞിട്ട് സംഭവം കണ്ട കുട്ടി മറ്റാരോടോ പറഞ്ഞതായി അറിഞ്ഞ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് മാറ്റ് കുട്ടികൾ കണ്ടിരുന്നു.​ ഇവർ അധ്യാപകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇരു കുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്‍റെ സഹായത്തിലാണ് കോടതിയിൽ വിസ്തരിച്ചത്. ഇരു കുട്ടികളും പീഡനം നടന്നതായി കോടതിയിൽ അറിയിച്ചു. പ്രോസിക്യൂഷാൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.

25 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും ഹാജരാക്കി.​ പൊതു സേവകനായ പ്രതിയുടെ പ്രവർത്തി ന്യായീകരിക്കാൻ പറ്റാത്തതിനാൽ ശിക്ഷ ഇളവ് ചെയ്യേണ്ട കാര്യമില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. കുട്ടികൾ അനുഭവിച്ച ഭയം കോടതിക്ക് കാണാതിരിക്കാൻ പറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.മ്യൂസിയം എസ്ഐമാരായിരുന്ന​ പി.​ ​ഹരിലാൽ, ശ്യാംലാൽ.ജെ.നായർ, ജിജു​ കുമാർ​ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.

logo
Metro Vaartha
www.metrovaartha.com