

പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുതി ബിൽ കുടിശിക സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: കുടിശിക മൂലം വൈദ്യുതി ബന്ധം വിച്ഛേദിച്ച പട്ടിക വർഗ കുടുംബങ്ങളുടെ കുടിശിക സർക്കാർ ഏറ്റെടുക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രി ഒ.ആർ. കേളു പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. 2025 സെപ്റ്റംബർ 30 വരെയുള്ള കുടിശികയാണ് സർക്കാർ ഏറ്റെടുക്കുക. ഈ വീടുകളിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കാൻ പട്ടികവർഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ എട്ട് ആദിവാസി ഉന്നതികളിലെ വൈദ്യുതീകരണം ഉടൻ പൂർത്തിയാക്കാനും തീരുമാനമായി.
അമ്പലപ്പടി, കണ്ടത്തിക്കുടി ആണ്ടവർകുടി എന്നിവിടങ്ങളിൽ ഫെബ്രുവരി 15നു മുൻപും അഞ്ച് ഉന്നതികളിലേക്കുള്ള ഭൂഗർഭ കേബിൾ ഇടുന്ന പ്രവർത്തനം ഫെബ്രുവരി 28നു മുൻപും പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.