സാലറി ചലഞ്ചിൽ സർക്കാർ നിലപാട് കടുപ്പിക്കുന്നു; സമ്മതപത്രം നൽകാത്തവർക്ക് പിഎഫ് വായ്പയില്ല

അഞ്ചു ദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചിലൂടെ പിടിക്കുന്നത്. ഇതു കുറയ്ക്കണമെന്നാണ പ്രതിപക്ഷ യൂണിയനുകൾ ആവശ്യപ്പെടുന്നത്.
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിനായി സർക്കാർ മുന്നോട്ടു വച്ച സാലറി ചലഞ്ചിൽ വിവാദം തുടരുന്നു. സാലറി ചലഞ്ചിന് സമ്മതപത്രം നൽകാത്തവർക്ക് പിഎഫിൽ നിന്ന് വായ്പ എടുക്കാനാകില്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. സാലറി ചലഞ്ചിനെ പ്രതിപക്ഷ യൂണിയനുകൾ എതിർക്കുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കുന്നത്.

ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്ന സ്പാർക് സോഫ്റ്റ് വെയറിൽ ഇതു പ്രകാരമുള്ള തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ഇതു പ്രകാരം സാലറി ചലഞ്ചിന് അനുവാദം നൽകാത്തവരുടെ വായ്പാ അപേക്ഷ മുന്നോട്ടു പോകില്ല. ഈ നിലപാടിനെതിരേ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ യൂണിയനുകൾ.

അഞ്ചു ദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചിലൂടെ പിടിക്കുന്നത്. ഇതു കുറയ്ക്കണമെന്നാണ പ്രതിപക്ഷ യൂണിയനുകൾ ആവശ്യപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com