ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻfile

കരിങ്കൊടിയുമായി എസ്എഫ്ഐ; റോഡിൽ ഇരുന്ന് ഗവർണറുടെ പ്രതിഷേധം

ഗവർണറെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Published on

കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡിൽ ഇരുന്ന പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിലാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. നിലമേലിലൂടെ ഗവർണർ കടന്നു പോകുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകർക്കു നേരെ ക്ഷുഭിതനായ ഗവർണർ പൊലീസിനെയും ശകാരിച്ചു.

കരിങ്കൊടി കാണിക്കുമെന്ന് അറിഞ്ഞിട്ടും എന്തു കൊണ്ടു സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്നാണ് ഗവർണർ പൊലീസിനോട് ചോദിച്ചത്. എസ്എഫ്ഐക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്നും ഗവർണർ ആരോപിച്ചു. ഗവർണറെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com