

ഡിവൈഎസ്പി ഉമേഷ്
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിൽ കഴിയുകയായിരുന്ന വടകര ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. ആഭ്യന്തര വകുപ്പിന്‍റേതാണ് നടപടി.
കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനു ശേഷം ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഉമേഷിന്‍റെ സര്‍വീസ് കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സർക്കാർ നീക്കം. എന്നാൽ ഈ ഉത്തരവിൽ ഉമേഷിനെതിരായ വകുപ്പ് തല നടപടിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.
ഇക്കാര്യത്തിൽ കോൺഗ്രസിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരുന്നു. പല നേതാക്കകളും സർക്കാർ തീരുമാനത്തിനെതിരേ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. ഇതോടെയാണ് ഉത്തരവ് മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.