ആംബുലൻസുകളിൽ ഒക്റ്റോബർ 1 മുതൽ ജിപിഎസ് നിർബന്ധം

ആംബുലൻസുകൾക്ക് കളർകോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുൾപ്പെടെ എക്‌സ്ട്രാ ഫിറ്റിംഗ് പൂർണമായി ഒഴിവാക്കണം
ആംബുലൻസുകളിൽ ഒക്റ്റോബർ 1 മുതൽ ജിപിഎസ് നിർബന്ധം
Updated on

തിരുവനന്തപുരം: റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി ആബുലൻസുകൾക്ക് ജിപിഎസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്റ്റോബർ ഒന്ന് മുതൽ കർക്കശമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.

ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, യൂണിഫോം എന്നീ ആവശ്യങ്ങൾ നടപ്പിലാക്കും. ആംബുലൻസുകൾക്ക് കളർകോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുൾപ്പെടെ എക്‌സ്ട്രാ ഫിറ്റിംഗ് പൂർണമായി ഒഴിവാക്കണം. മൂന്ന് വർഷത്തിലൊരിക്കൽ ഡ്രൈവർമാർക്ക് പരിശീലനം ഉറപ്പാക്കുമെന്നും ആംബുലസിന്‍റെ ദുരുപയോഗം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ബോധവത്കരണം, നിയമ അവബോധം എന്നിവയിലൂടെ പുതു യാത്രാസംസ്‌കാരം രൂപീകരിക്കുന്നതിനുള്ള പരിപാടികളാണ് ഗവൺമെന്‍റ് സംഘടിപ്പിക്കുന്നത്. സ്‌കൂൾ കോളെജ് ബസ് ഡ്രൈവർമാർ, കെഎസ്ആർടിസി ഡ്രൈവർമാർ എന്നിവർക്ക് നിലവിൽ പരിശീലനം നൽകി വരുന്നുണ്ടെന്നും മന്ത്രി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com