ലൈംഗിക പീഡന കേസ്; ഐടി വ‍്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ‍്യം

സുപ്രീം കോടതിയാണ് വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ‍്യം അനുവദിച്ചത്
granted anticipatory bail to venu gopalakrishnan in sexual assault case

വേണു ഗോപാലകൃഷ്ണൻ

Updated on

ന‍്യൂഡൽഹി: ലൈംഗിക പീഡന കേസിൽ ഐടി വ‍്യവസായി വേണു ഗോപാലകൃഷ്ണന് കർശന നിബന്ധനകളോടെ സുപ്രീം കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചു. കേസിലെ അതിജീവിതെ സ്വാധീനിക്കരുതെന്നും അന്വേഷണ ഉദ‍്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി വ‍്യക്തമാക്കി.

ജസ്റ്റിസ് ബി.വി. നാഗരത്ന അധ‍്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ടിരുന്നുവെങ്കിലും വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com