

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാർക്കെതിരേ വധശ്രമക്കുറ്റം; റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി
ആലപ്പുഴ: നവകേരള യാത്രക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായ പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രത‍്യേക അന്വേഷണ സംഘം ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പിണറായി വിജയന്‍റെ ഗൺമാൻമാർക്കെതിരേ വധശ്രമ കുറ്റം ചുമത്തിയാണ് എസ്ഐടി റിപ്പോർട്ട് നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച 5 ഗൺമാൻമാരെ സസ്പെൻഡ് ചെയ്തിരുന്നു.
മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.