ഗുരുവായൂർ ഏകാദശി; തുടർച്ചയായി 54 മണിക്കൂർ ദർശനം

ബുധനാഴ്ച രാവിലെ 6.30നു പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും.
Guruvayoor ekadashi on wednesday
ഗുരുവായൂർ ഏകാദശി; തുടർച്ചയായി 54 മണിക്കൂർ ദർശനം
Updated on

ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ബുധനാഴ്ച. ദർശനത്തിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു ഭക്തസഹസ്രങ്ങളാണു ക്ഷേത്രനഗരിയിലേക്കൊഴുകുന്നത്. ദശമി ദിനമായ ചൊവ്വാഴ്ച തുറന്ന നട ദ്വാദശി നാളിൽ രാവിലെ ഒമ്പതിനേ അടയ്ക്കൂ.

തുടർച്ചയായി 54 മണിക്കൂറാണു ദർശനം. ബുധനാഴ്ച രാവിലെ 6.30നു പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. ഹൈക്കോടതിയുടെ നിയന്ത്രണമുള്ളതിനാൽ ഒരു ആന മാത്രമാകും എഴുന്നള്ളിപ്പിന്. എഴുന്നള്ളിപ്പ് തിരിച്ചെത്തിയ ശേഷമാകും കാഴ്ചശീവേലി. ഏകാദശി വ്രതമെടുക്കുന്നവരുൾപ്പെടെ ഭക്തർക്ക് പ്രസാദമൂട്ടുണ്ടാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com