റീൽസിനു വേണ്ടി കാൽ കഴുകി; ഗുരുവായൂർ തീർഥക്കുളത്തിൽ ചൊവ്വാഴ്ച പുണ്യാഹം, ദർശനത്തിന് നിയന്ത്രണം

ഹൈക്കോടതി നിരോധനം ലംഘിച്ചു കൊണ്ട് ജാസ്മിൻ ക്ഷേത്രത്തിന്‍റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് റീൽസ് ചിത്രീകരിക്കുകയായിരുന്നു.
guruvayoor temple pond punyaham jasmine jaffar

ജാസ്മിൻ ജാഫർ

Updated on

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ തീർഥക്കുളത്തിൽ ചൊവ്വാഴ്ച പുണ്യാഹം നടത്തും. യൂട്യൂബറും ബിഗ്ബോസ് താരവുമായ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസിനു വേണ്ടി കാൽ കഴുകിയതിനു പിന്നാലെയാണ് ദേവസ്വത്തിന്‍റെ തീരുമാനം. ചൊവ്വാഴ്ചയാണ് പുണ്യാഹം. ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും നടത്തും. ചൊവ്വാഴ്ച ഉച്ചവരെ ദർശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ക്ഷേത്രത്തിലെ ആറാട്ട് പോലുള്ള ചടങ്ങുകൾ നടക്കുന്നതിനാൽ തീർഥക്കുളം നിരോധന മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി നിരോധനം ലംഘിച്ചു കൊണ്ട് ജാസ്മിൻ ക്ഷേത്രത്തിന്‍റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് റീൽസ് ചിത്രീകരിക്കുകയായിരുന്നു.

ഇതിനെതിരേ ദേവസ്വം പൊലീസിൽ പരാതി നൽകി. സംഭവം വിവാദമായതിനു പിന്നാലെ ജാസ്മിൻ ക്ഷമാപണം നടത്തുകയും വിഡിയോ പിൻവലിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com