പാതി വില തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ പിരിച്ചു വിട്ട നടപടിയിൽ ആ‍ശങ്ക പ്രകടിപ്പിച്ച് ഇരയായവർ

പ്രത‍്യേക അന്വേഷണ സംഘം ഇതുവരെ കാര‍്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്
half price scam case updates

അനന്തുകൃഷ്ണൻ

Updated on

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തെ സർക്കാർ പിരിച്ചു വിട്ടതിനു പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് തട്ടിപ്പിന് ഇരയായവർ. പ്രത‍്യേക അന്വേഷണ സംഘം ഇതുവരെ കാര‍്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്. കൃത‍്യമായി അന്വേണം നടന്നില്ലെങ്കിൽ അനന്തുകൃഷ്ണൻ അടക്കമുള്ളവർ രക്ഷപ്പെടുമെന്നാണ് ഇവർ ആശങ്കപ്പെടുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു പ്രത‍്യേക അന്വേഷണ സംഘത്തെ സർക്കാർ പിരിച്ചുവിട്ടുവെന്ന വാർത്ത പുറത്തു വന്നത്. അന്വേഷണ സംഘത്തിന്‍റെ മേധാവിയായിരുന്ന ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലൻസിലേക്ക് സ്ഥലം മാറ്റിയതിനെത്തുടർന്ന് അന്വേഷണ സംഘം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു സർക്കാർ. ക്രൈം ബ്രാഞ്ചിന്‍റെ അതാത് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാരിന്‍റെ നിലപാട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com