പാതിവില തട്ടിപ്പ് കേസ്: ആനന്ദ കുമാർ ക്രൈബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ

ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് നടപടി.
half-price scooter scam case; Crime branch held  k.n. anandakumar
കെ.എന്‍. ആനന്ദകുമാർ
Updated on

തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ പ്രതി സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.എൻ.ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് നടപടി. പാതിവിലയ്ക്ക് ടു വീലർ അടക്കം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിച്ചതിലെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാർ ആണെന്നാണ് കണ്ടെത്തൽ.

കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി സ്വദേശി എ. മോഹനൻ നൽകിയ പരാതിയിൽ ആനന്ദ കുമാർ അടക്കം 7 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ കുമാർ. ഒന്നാം പ്രതി അനന്ത കൃഷ്ണനാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com