മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനെതിരേ വെള്ളിയാഴ്ച വരെ കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി.
Thomas Isaac
Thomas Isaacfile

കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ നിർദ്ദേശം. തെരഞ്ഞെടുപ്പ് കഴിയും വരെ സമൻസിന് സ്റ്റേ വേണമെന്നും ഒരു വർഷം മുൻപ് തന്നെ ഇഡി സമൻസ് കോടതി സ്റ്റേ ചെയ്തിരുന്നതായി തോമസ് ഐസക് വാദിച്ചു.

എന്നാൽ സമൻസ് സ്റ്റേ അനുവദിക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി. മസാലബോണ്ട് കേസിൽ ഫെമ ലംഘനം ചൂണ്ടികാട്ടിയാണ് ഇഡി തോമസ് ഐസകിന് ഏപ്രിൽ രണ്ടിന് ഹാജരാകാൻ ഏഴാം തവണയും നോട്ടീസ് നൽകിയത്.

എന്നാൽ സമൻസ് ചോദ്യം ചെയ്ത് കോടതിയിൽ ഹർജിയിരിക്കെ വീണ്ടും വീണ്ടും സമൻസ് അയക്കുന്നത് കോടതിയോടുള്ള അനാദരവാണെന്നായിരുന്നു ഐസകിന്‍റെ വാദം.

Trending

No stories found.

Latest News

No stories found.