മറുനാടൻ‌ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബെഞ്ചാണ് തള്ളിയത്.
മറുനാടൻ‌ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Updated on

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുന്നത്തു നാട് എംഎൽഎ വി. ശ്രീനിജൻ അപകീർത്തി കേസ് നൽകിയതിനു പുറകേയാണ് ഷാജൻ സ്കറിയ മുൻകൂർജാമ്യത്തിനായി അപേക്ഷ നൽകിയത്.

ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബെഞ്ചാണ് തള്ളിയത്. വ്യാജ വാർത്ത നൽകി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎൽഎ നൽകിയ പരാതിയിലാണ് കേസ്. മറുനാടൻ മലയാളി സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ. റിജു എന്നിവരാണ് മറ്റു പ്രതികൾ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

മറുനാടൻ‌ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മറുനാടന്‍ മലയാളി ഓഫീസിൽ രാത്രി 12 മണിക്ക് പൊലീസ് റെയ്ഡ്; മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com