
"അച്ഛാ നമ്മൾ ജയിച്ചൂട്ടോ''; വികാര നിർഭരമായ പോസ്റ്റുമായി വി.വി. പ്രകാശിന്‍റെ മകൾ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചതോടെ ഫെയ്സ്ബുക്കിലൂടെ വികാര നിർഭരമായ പോസ്റ്റുമായി യുഡിഎഫ് നേതാവ് വി.വി. പ്രകാശന്‍റെ മകൾ നന്ദിത പ്രകാശ്. 2021ൽ പി.വി. അൻവറിനെതിരേ യുഡിഎഫിന്‍റെ സ്ഥാനാർഥിയായിരുന്നു വി.വി. പ്രകാശ്. 2021 ഏപ്രിൽ 29ന് ഹൃദയാഘാതം മൂലമാണ് വി.വി. പ്രകാശ് മരിച്ചത്.
യുഡിഎഫ് നേതൃത്വവുമായി വി.വി. പ്രകാശിന്‍റെ കുടുംബം അകൽച്ചയിലാണെന്ന അഭ്യൂഹം ശക്തമായിരുന്നു. സ്ഥാനാർഥിയായതിനു ശേഷം ആര്യാടൻ ഷൗക്കത്ത് വി.വി. പ്രകാശിന്‍റെ കുടുംബത്തെ സന്ദർശിച്ചില്ലയെന്നതും വിവാദമായി മാറിയിരുന്നു. എന്നാൽ തങ്ങളെന്നും കോൺഗ്രസിനൊപ്പമായിരിക്കുമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു.