ചുട്ടുപൊള്ളി സംസ്ഥാനം; യെലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°സെൽഷ്യസാണ്
heat wave in kerala palakkad yellow alert

ചുട്ടുപൊള്ളി സംസ്ഥാനം; യെലോ അലർട്ട് പ്രഖ്യാപിച്ച് കലാവസ്ഥ വകുപ്പ്

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട്ട് ജില്ലയിൽ 11 മുതൽ 13 (monday) വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°സെൽഷ്യസ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°സെൽഷ്യസ്, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ 2 ഡിഗ്രി to 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ശനിയാഴ്ച (11/04/2026) മുതൽ തിങ്കളാഴ്ച (13/04/2026) വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com