അതിതീവ്ര മഴ; ബുധനാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Heavy rain alert in kerala wednesday

അതിതീവ്ര മഴ; ബുധനാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട്    -AI Image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കലിലും അറബിക്കടലിലും ന്യൂനമർദം ശക്തമാകുന്നതോടെ കേരളത്തിലുടനീളം അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കും. ഒപ്പം ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമാകാനും സാധ്യതയുണ്ട്. ഇതു രണ്ടും വരുംദിവസങ്ങളിൽ ശക്തമാകുന്നതിന്‍റെ പ്രതിഫലനം കേരളത്തിലുമുണ്ടാകും

ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 115 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മലയോര മേഖലയിൽ മഴ ശക്തമാകുന്നത് അപകട സാധ്യതയാണ് എന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം, ഇടുക്കിയിലും പരിസരങ്ങളിലും മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാറിലും ഇടുക്കിയിലുമടക്കം ഡാമുകളിൽ ജലനിരപ്പു കുറഞ്ഞിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com