12,000 പോസ്റ്റുകൾ വീണു; 48 മണിക്കൂറിനിടെ കെഎസ്ഇബിക്ക് 56.7 കോടി രൂപയുടെ നഷ്ടം

30 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിട്ടു.
heavy rain, KSEB faces mass damage

12,000 പോസ്റ്റുകൾ വീണു; 48 മണിക്കൂറിനിടെ കെഎസ്ഇബിക്ക് 56.7 കോടി രൂപയുടെ നഷ്ടം

Representative image
Updated on

കാലവർഷം തുടങ്ങിയതിനു പിന്നാലെയുണ്ടായ നാശനഷ്ടങ്ങളിൽ കെഎസ്ഇബിക്ക് 56.7 കോടി രൂപയുടെ നഷ്ടം. സംസ്ഥാനത്തൊട്ടാകെ രണ്ട് ദിവസത്തിനിടെ വീണത് 12,000 വൈദ്യുതി പോസ്റ്റുകൾ. 48 ട്രാൻസ്ഫോർമറുകളും തകർന്നു. 30 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിട്ടു. ഇതിൽ 8.6 ലക്ഷം പേരുടെ വൈദ്യുതി കണക്ഷനാണ് പുനഃസ്ഥാപിച്ചത്.

വെള്ളക്കെട്ടിനെത്തുടർന്ന് ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത നിലയിലാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ചൊവ്വാഴ്ചയോടെ വൈദ്യുതി തടസം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com