കനത്ത മഴ; 3 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്.
Heavy rain: School holiday, MG University exams postponed

കനത്ത മഴ; 3 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

file image

Updated on

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്.

ട്യൂഷൻ സെന്‍ററുകൾ, പ്രൊഫഷണൽ കോളെജുകൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകർക്ക് മാറ്റമുണ്ടായിരിക്കില്ല.

എംജി സർവകലാശാലയിൽ ഓഗസ്റ്റ് 4 മുതൽ 7 വരെയുള്ള തീയതികളിൽ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്റ്റിക്കൽ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീ‍യതികൾ പിന്നീട് അറിയിക്കും.

logo
Metro Vaartha
www.metrovaartha.com