

ശക്തമായ മഴ; വയനാട്ടിൽ സ്കൂളുകൾക്ക് അവധി
AI image
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി നൽകി കലക്റ്റർ. മേപ്പാടി പഞ്ചായത്തിലെ 8,9,10,11, 12 വാര്‍ഡിലെ സ്‌കൂള്‍ക്കാണ് അവധി. ചൊവ്വാഴ്ച രാത്രി മുതല്‍ മേപ്പാടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിപ്പ്. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.