

representative image
കോഴിക്കോട്: മഴ കനത്തതിനു പിന്നാലെ വയനാട് തുരങ്കപാത പ്രദേശത്തേക്ക് നിർമിച്ചിരുന്ന താത്കാലിക പാലം ഒലിച്ചു പോയി. കോഴിക്കോട് മുത്തപ്പൻ പുഴ അങ്ങാടിക്കു സമീപം നിർമിച്ചിരുന്ന പാലമാണ് ഒലിച്ചു പോയത്. തുരങ്കപാതയ്ക്കു വേണ്ടിയുള്ള റോഡിന്‍റെ നിർമാണം നടക്കുന്നതിനാലാണ് താത്കാലിക പാലം നിർമിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് മഴ രൂക്ഷമായത്.