അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

പ്രതികൾക്ക് ജാമ‍്യം നൽകരുതെന്ന് ആവശ‍്യപ്പെട്ട് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും ജാമ‍്യം അനുവദിക്കുകയായിരുന്നു
high court grants anticipatory bail plea to  sreenadevi kunjamma

ശ്രീനാദേവി കുഞ്ഞമ്മ

Updated on: 

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ‍്യം. ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പ്രതികൾക്കാണ് പത്തനംതിട്ട ജില്ലാ കോടതി ജാമ‍്യം നൽകിയത്.

പ്രതികൾക്ക് ജാമ‍്യം നൽകരുതെന്ന് ആവശ‍്യപ്പെട്ട് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും ജാമ‍്യം അനുവദിക്കുകയായിരുന്നു. യൂട‍്യൂബർ രാജൻ ജോസഫ് തനിക്കെതിരേ അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകിയതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.