നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരമെന്ന് ഹൈക്കോടതി; വിധി തിങ്കളാഴ്ച

എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി
high court on ansiba hassan defamation case lakshmi priya

അൻസിബ, ലക്ഷ്മിപ്രിയ

Updated on

കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരമെന്ന് ഹൈക്കോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. അൻസിബയുടെ ഹർജിയിൽ കോടതി തിങ്കളാഴ്ച വിധി പറയും.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചെന്നും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്ന പരാമർശം നടത്തിയെന്നുമായിരുന്നു അൻസിബയുടെ പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പ്രതിചേർക്കണണമെന്ന് ആവശ്യമുണ്ട്. എറണാകുളം മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയതോടെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.

logo
Metro Vaartha
www.metrovaartha.com