പൂപ്പാറയിലെ 56 കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

റോഡ്, പുറമ്പോക്ക് ഭൂമി, പുഴ എന്നി വ കൈയേറി കെട്ടിടങ്ങൾ നിർമിച്ചവർക്കെതിരേയാണ് നടപടി.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിfile
Updated on

കൊച്ചി: ഇടുക്കി പൂപ്പാറയിലെ 56 കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. റോഡ്, പുറമ്പോക്ക് ഭൂമി, പുഴ എന്നി വ കൈയേറി കെട്ടിടങ്ങൾ നിർമിച്ചവർക്കെതിരേയാണ് നടപടി. ബിജെപി പ്രാദേശിക നേതൃത്വം 2022ൽ നൽകിയ ഹർജി പ്രകാരം ജില്ലാ കലക്റ്ററോട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

ഈ റിപ്പോർട്ട് പ്രകാരമാണ് 56 കൈയേറ്റങ്ങൾ കണ്ടെത്തിയത്. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളുമാണ് പുഴയും പുറമ്പോക്കും കൈയേറി നിർമിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വിധിക്കെതിരേ അപ്പീൽ നൽകുമെനന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com