യാക്കോബായ സഭാധ്യക്ഷനായി വാഴിക്കുന്ന ചടങ്ങ്; ഇടപെടില്ലെന്ന് ഹൈക്കോടതി

കേസ് പരിഗണിച്ച ഹൈക്കോടതി പ്രതിനിധി സംഘത്തെ തടയണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് ഇടക്കാല ഉത്തരവ് പറഞ്ഞു.
High court over jacobite sabha issue

യാക്കോബായ സഭാധ്യക്ഷനായി വാഴിക്കുന്ന ചടങ്ങ്; ഇടപെടില്ലെന്ന് ഹൈക്കോടതി

file
Updated on

കൊച്ചി : ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ യാക്കോബായ സഭാധ്യക്ഷനായി വാഴിക്കുന്ന ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ഈ മാസം 25ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടക്കുന്ന വാഴിക്കൽ ചടങ്ങിൽ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിലുളള സംഘം പങ്കെടുക്കുന്നത് തടയണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ ഉന്നയിച്ചായിരുന്നു ഹർജി. കേസ് പരിഗണിച്ച ഹൈക്കോടതി പ്രതിനിധി സംഘത്തെ തടയണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് ഇടക്കാല ഉത്തരവ് പറഞ്ഞു.

വിദേശ പൗരനായ പാത്രയർക്കീസ് ബാവ, മലങ്കര സഭയിൽ കാതോലിക്കയെ വാഴിക്കുന്നതിലൂടെ സമാന്തര ഭരണത്തിനാണ് ശ്രമിക്കുന്നതെന്നും സുപ്രീംകോടതി മുൻ ഉത്തരവുകളുടെ ലംഘനമെന്നുമാണ് ഹർജിയിലെ മറ്റ് വാദങ്ങൾ

. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ രണ്ട് സഭകളായിത്തന്നെയാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ നിലപാടിൽ അസ്വോഭാവികതയില്ലെന്നും അഡ്വക്കേറ്റ് ജനറൽ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഓർത്തഡോക്സ് വിഭാഗക്കാരനായ അഭിഭാഷകനാണ് ഇക്കാര്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com