

ഡോക്റ്റർ പദവി മെഡിക്കൽ ബിരുദധാരികൾക്ക് മാത്രം അവകാശപ്പെട്ടതല്ല; നിർണായക ഉത്തരവുമായി ഹൈക്കടോതി
representative image
കൊച്ചി: ഡോക്റ്റർ പദവി മെഡിക്കൽ ബിരുദധാരികൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി നിയമപരമായി ഡോക്റ്റർ പദവി നീക്കിവെച്ചിട്ടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ഡോക്റ്റർ എന്ന് ചേർക്കാമെന്നും കോടതി വ്യക്തമാക്കി. ഡോക്റ്റർ പദവി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിഷേയൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഫിസിയോതെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമാണെന്ന വാദം തള്ളിയ കോടതി, അവർക്ക് സ്വതന്ത്രമായി രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും നിരീക്ഷിച്ചു. ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിൽ വൈദഗ്ധ്യം നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാമെന്ന കോടതിയുടെ ഈ തീരുമാനം ആരോഗ്യ മേഖലയിൽ നിർണായകമാണ്.