രമേശ് ചെന്നിത്തലയടക്കം നൽകിയ ഹര്‍ജികള്‍ തള്ളി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു

ചില മാറ്റങ്ങളോടെയാണ് ഭേദഗതി കോടതി അംഗീകരിച്ചത്
high court upholds lokayukta act amendment

രമേശ് ചെന്നിത്തലയടക്കം നൽകിയ ഹര്‍ജികള്‍ തള്ളി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു

kerala High Court

Updated on

കൊച്ചി: ലോകായുക്ത നിയമഭേദഗതി ശരിവച്ച് ഹൈക്കോടതി. കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തലയുടെ അടക്കം ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.

ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചില മാറ്റങ്ങളോടെയാണ് ഭേദഗതി കോടതി അംഗീകരിച്ചത്. മാറ്റങ്ങൾ‌ എന്താണെന്നത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വരേണ്ടതുണ്ട്.

പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി, സ്വജനപക്ഷപാതം, ഭരണപരമായ വീഴ്ചകൾ എന്നിവ അന്വേഷിക്കാൻ സംസ്ഥാന തലത്തിൽ രൂപീകരിച്ച സ്വതന്ത്ര അർദ്ധ ജുഡീഷ്യൽ സംവിധാനമാണ് ലോകായുക്ത.

logo
Metro Vaartha
www.metrovaartha.com