

കുംഭമേള താരത്തിന് പൊലീസ് സംരക്ഷണം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി; ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ
കേരള ഹൈക്കോടതി
കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പെൺകുട്ടിയുടെ പതിവ് രീതിയാണിതെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പൊലീസിനോട് കോടതി വ്യക്തമാക്കി.
അടുത്തിടെ, കുംഭമേള വൈറൽ താരത്തിന്‍റെ ഭർത്താവ് നൽകിയ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തുടർന്നാണ് കൊച്ചിയിൽ താമസിക്കുന്ന പെൺകുട്ടിയും ഭർത്താവും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.