അതിവേഗ റെയിൽപാത; ഇ. ശ്രീധരന്‍റെ റിപ്പോർട്ട് അപൂർണം, ഈ രൂപത്തിൽ പദ്ധതി നടുപ്പാക്കരുതെന്നാണ് നിർദേശമെന്ന് മുഖ്യമന്ത്രി

സർക്കാർ കൃത്യമായ പഠനം നടത്തിയ ശേഷമാവും പദ്ധതിയിൽ തീരുമാനമെടുക്കുക
high-speed-rail-e-sreedharan-report-incomplete-chief-minister

VD Satheesan

file image

Updated on

തിരുവനന്തപുരം: ഇ. ശ്രീധരന്‍റെ റിപ്പോർട്ട് അപൂർണമെന്ന് വിദഗ്ധസമിതി വിലയിരുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ സാഹചര്യത്തിൽ പദ്ധതി നടുപ്പാക്കരുതെന്നും കെ റെയിലിന് പറ്റിയ അബദ്ധം ആവർത്തിക്കരുതെന്നാണ് സമിതി നിർദേശമെന്നും സതീശൻ പറഞ്ഞു.

സർക്കാർ വീണ്ടും പഠനം നടത്തും. ഭൂമി ലഭ്യത, കൃത്യമായ സാധ്യതകള്‍, യാത്രക്കാരുടെ എണ്ണം എന്നിവ തിട്ടപ്പെടുത്താതിനാലും യാതൊരു വിധ പാരിസ്ഥിതിക പഠനവും നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ സാധിക്കില്ല. സർക്കാർ കൃത്യമായി പഠിച്ച ശേഷമാവും നടപടിയെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും നടപടിയെടുക്കുമ്പോൾ അറിഞ്ഞാൽ മതിയെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഹിന്ദു ഐക്യവേദി നേതാക്കളെ ഒളിച്ചല്ല കണ്ടതെന്നും എൻഎസ്എസിന് കാണാൻ അവസരം നിഷേധിച്ചെന്ന വാർത്ത തെറ്റാമെന്നും സുകുമാരൻ നായരുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്‍റുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് സംഘടനക്കുള്ളിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും അതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇതിനെക്കുറിച്ച് തിരക്കി നടക്കാതെ ആദ്യം ഉപനേതാവിനെ തീരുമാനിക്കാനും സതീശൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com