ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ആലുവയിലെ വീട്ടിൽ വച്ചും റിസോർട്ടിൽ വച്ചും ബാബുരാജ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
highcourt grants anticipatory bail to actor baburaj
ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം
Updated on

കൊച്ചി: ബലാത്സംഗക്കേസിൽ നടന്‌ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ആലുവയിലെ വീട്ടിൽ വച്ചും റിസോർട്ടിൽ വച്ചും ബാബുരാജ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ബാബുരാജിന്‍റെ ഇരുട്ടുകാനത്തുള്ള റിസോർട്ടിലെ മുൻ ജീവനക്കാരിയാണ് പരാതിക്കാരി. അടിമാലി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com