12 ജില്ലകളിൽ ചൂട് കൂടും

താപനില രണ്ട് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യത
Higher temperatures likely in 12 Kerala districts
12 ജില്ലകളിൽ ചൂട് കൂടുംRepresentative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില രണ്ട് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

logo
Metro Vaartha
www.metrovaartha.com