അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം; ടിനി ടോമിന്‍റെ മൊഴിയെടുത്തു

കടവന്ത്ര പൊലീസാണ് ടിനി ടോമിന്‍റെ മൊഴിയെടുത്തത്
tini tom statement recorded in ansiba hassan complaint

ടിനി ടോം, അൻസിബ ഹസൻ

Updated on

കൊച്ചി: താരസംഘടനയിലെ പോരുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന്‍റെ മൊഴി രേഖപ്പെടുത്തി. കടവന്ത്ര പൊലീസാണ് ടിനി ടോമിന്‍റെ മൊഴിയെടുത്തത്. ടിനി ടോം തനിക്കെതിരേ വർഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദിയെന്നു വിളിച്ചെന്നുമായിരുന്നു അൻസിബയുടെ പരാതി.

എന്നാൽ അൻസിബയുടെ പരാതി അടിസ്ഥാന രഹിതമാണെന്നും വ‍്യക്തിവൈരാഗ‍്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ടിനി ടോം പറയുന്നത്. സ്റ്റേജ് ഷോയ്ക്കിടെ നടി നീനാ കുറുപ്പും താനുമായി തർക്കമുണ്ടായതായും ഇതിനു പിന്നാലെയാണ് അൻസിബ പരാതിയുമായി രംഗത്തെത്തിയതെന്നും ടിനി പൊലീസിന് മൊഴി നൽകി. നേരത്തെ അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ടിനി ടോമിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

logo
Metro Vaartha
www.metrovaartha.com