

കൊച്ചി: അശ്ലീല അധിക്ഷേപം നടത്തിയെന്നാരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരേ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടി ഹണി റോസ് രഹസ്യമൊഴി നൽകി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നടി മൊഴി നൽകിയത്.
രണ്ട് മണിക്കൂറോളം മൊഴി രേഖപ്പെടുത്തൽ നീണ്ടു നിന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.