മെഡിക്കല്‍ കോളെജുകളിൽ ഇനി കട്ടിലും മെത്തയും രോഗികളുടെ അവകാശം; സർക്കുലർ പുറത്തിറക്കി സർക്കാർ

"ഗുരുതര രോഗത്തോടെയോ പരുക്കുകളോടെയോ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 5 മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണം"
hospital-beds-and-mattresses-patients-right

മെഡിക്കല്‍ കോളെജുകളിൽ ഇനി കട്ടിലും കിടക്കയും രോഗികളുടെ അവകാശം; സർക്കുലർ പുറത്തിറക്കി സർക്കാർ

Updated on

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് കട്ടിലും മെത്തയും നിർബന്ധമായും നൽകണമെന്ന് സർക്കുലർ. സർക്കാരാണ് സർക്കുലർ പുറത്തിറക്കിയത്. കട്ടിലും മെത്തയും രോഗികളുടെ അവകാശമാണെന്നും ഈ നിർദേശം 100 ദിവസത്തിനകം നടപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഗുരുതര രോഗത്തോടെയോ പരുക്കുകളോടെയോ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 5 മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണം, രോഗികളുടെ സ്രവ സാമ്പിളുകൾ വാർഡിൽ നിന്ന് തന്നെ ശേഖരിക്കണം, ഒരോ രോഗങ്ങൾ‌ക്ക് ഡോക്റ്ററുടെ കുറിപ്പ് കാണിച്ച് 6 മാസം വരെ മെഡിക്കൽ‌ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങാം, ഒരു മാസത്തെ മരുന്നുവരെ ഒറ്റത്തവണയായി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാം. എന്നിവയാണ് സർ‌ക്കുലറിലെ നിർദേശങ്ങൾ.

logo
Metro Vaartha
www.metrovaartha.com