മനുഷ്യബോംബെന്ന് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം വൈകിയത് അരമണിക്കൂറിലേറെ

ഭീഷണി മുഴക്കിയത് മഹാരാഷ്ട്ര സ്വദേശിയായ യാത്രക്കാരന്‍
human-bomb-threat-nedumbassery-airport-flight-delay
മനുഷ്യബോംബെന്ന് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം വൈകിയത് അരമണിക്കൂറിലേറെrepresentative image
Updated on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മനുഷ്യബോംബാണെന്ന് യാത്രക്കാരന്‍റെ ഭീഷണി. വൈകിട്ട് 3.50 ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദാനയാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.

ഭീഷണി മുഴക്കിയ ഇയാളെ സിഐഎസ്എഫുകാർ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. 3.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. വ്യാജ ഭീഷണി മുഴക്കിയ വിജയ് മന്ദാനയെ യാത്ര ചെയ്യാനും അനുവദിച്ചില്ല. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.

logo
Metro Vaartha
www.metrovaartha.com